ഭീകരാക്രമണത്തെ അപലപിച്ചു

Friday 25 April 2025 12:57 AM IST

ആലപ്പുഴ : ജമ്മു കാഷ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തെ ഗാന്ധിയൻ ദർശനവേദി നേതൃത്വ സമ്മേളനം അപലപിച്ചു. ഐക്യദാർഢ്യ സമ്മേളനം ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. . ദേശസ്‌നേഹം വളർത്തുന്ന പുതിയ തലമുറയെ വളർത്തിയെടുക്കേണ്ട ഉത്തരവാദിത്വം മുതിർന്നവർ ഏറ്റെടുക്കണമെന്ന് ബേബി പാറക്കാടൻ പറഞ്ഞു. ഗാന്ധിയൻ ദർശനവേദി വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു അഡ്വ. പ്രദീപ് കൂട്ടാല മുഖ്യപ്രഭാഷണം നടത്തി. ഹക്കീം മുഹമ്മദ് രാജാ, ഇ. ഖാലിദ്, എൻ.മിനിമോൾ, ടി.കുര്യൻ, എം.കെ.ഗീതാദേവി അടൂർ, തോമസ് വാഴപ്പള്ളിക്കളം എന്നിവർ സംസാരിച്ചു.