ഇ.പി.എഫ്.ഒ ജനസമ്പർക്ക പരിപാടി
Friday 25 April 2025 12:57 AM IST
ആലപ്പുഴ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ 'നിധി ആപ്കേ നികട്' എന്ന പേരിൽ 28ന് രാവിലെ 10ന് മണ്ണഞ്ചേരി താരമൂട് ക്രൈസ്റ്റ് പബ്ലിക് സ്കൂളിൽ ജനസമ്പർക്ക പരിപാടി നടത്തും. തൊഴിലുടമകൾ, തൊഴിലാളികൾ, പെൻഷണർമാർ എന്നിവർക്ക് സംശയനിവാരണത്തിന് അവസരം ലഭിക്കും. ഇ.പി.എഫ് സംബന്ധമായ അപേക്ഷകൾ do.alappuzha@epfindia.gov.in എന്ന ഇ മെയിൽ വിലാസത്തിലോ ജില്ലാ ഓഫീസിൽ നേരിട്ടെത്തിയോ സമർപ്പിക്കണം.