ദീപം തെളിയിച്ചു
Friday 25 April 2025 1:03 AM IST
ആലപ്പുഴ: പഹൽഗാമിൽ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു ബാപ്പുവൈദ്യർ ജംഗ്ഷന് സമീപം കനാൽ വാർഡ് സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ദീപം തെളിയിച്ചു. കനാൽവാർഡ് മുൻ കൗൺസിലർ ആർ.അംജീത് കുമാർ ഉദ്ഘാടനം ചെയ്തു. ബൈത്തുല്ലാഹി മസ്ജിദ് പ്രസിഡന്റ് പി.എച്ച്.ഹബീബ്, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ദിലീപ് കുമാർ, കനാൽ വാർഡ് സാംസ്‌കാരിക സമിതി ട്രഷറർ ബോബൻ പള്ളുരുത്തിൽ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് തോമസ്, തുടർ ബാല്യം കോർഡിനേറ്റർ സാ ബിൻ റൊസാരിയോ തുടങ്ങിവർ സംസാരിച്ചു.