ബാസ്‌ക്കറ്റ് ബാൾ മത്സരം

Friday 25 April 2025 1:16 AM IST

ആലപ്പുഴ: ആലപ്പുഴ നിയോജനക മണ്ഡലത്തിൽ സംഘടിപ്പിച്ചിട്ടുള്ള ആലപ്പുഴ ആരവം പരിപാടിയുടെ ഭാഗമായുള്ള എം.എൽ.എ കപ്പ് ബാസ്‌ക്കറ്റ്ബാൾ മത്സരം ജില്ലാ കളക്ടർ അലക്‌സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. 9 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളിൽ എട്ട് കായിക ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിൾസ് സ്‌കൂളിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.പ്രേം അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആർ. വിനീത , റോണി മാത്യു, ഷഹബാസ്, സുബാഷ് തുടങ്ങിയവർ സംസാരിച്ചു.