മ​യ​ക്കു​മ​രു​ന്ന് ​വി​ല്പന, പിടിയിൽ

Friday 25 April 2025 1:50 AM IST

പെ​രു​മ്പാ​വൂ​ർ​:​ ​ചി​ക്ക​ൻ​ക​ട​യു​ടെ​ ​മ​റ​വി​ൽ​ ​മ​യ​ക്കു​മ​രു​ന്ന് ​വി​ല്പ​ന​ ​ന​ട​ത്തി​യ​ ​അ​സാം​ ​മ​രി​യ​ഗാ​വ് ​സ്വ​ദേ​ശി​ ​ഖൈ​റു​ൽ​ ​ഇ​സ്ലാ​മി​നെ​ ​(39​)​ ​പെ​രു​മ്പാ​വൂ​ർ​ ​എ.​എ​സ്.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​പി​ടി​കൂ​ടി.​ ​പെ​രു​മ്പാ​വൂ​ർ​ ​പാ​ത്തി​പ്പാ​ലം​ ​ഭാ​ഗ​ത്തു​ള്ള​ ​ചി​ക്ക​ൻ​ക​ട​യു​ടെ​ ​മ​റ​വി​ലാ​യി​രു​ന്നു​ ​മ​യ​ക്കു​മ​രു​ന്ന് ​വി​ല്പ​ന.​ ​ഇ​യാ​ളി​ൽ​ ​നി​ന്ന് 24​ ​ബോ​ട്ടി​ൽ​ ​ഹെ​റോ​യി​നും​ 20​ ​പൊ​തി​ ​ക​ഞ്ചാ​വും​ ​പി​ടി​കൂ​ടി.​

​ഹെ​റോ​യി​ൻ​ ​ബോ​ട്ടി​ലി​നു​ 1000​ ​രൂ​പ​ ​നി​ര​ക്കി​ലാ​യി​രു​ന്നു​ ​വി​ല്പ​ന.​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ടി.​എം.​ ​സൂ​ഫി,​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​പി.​എം.​ ​റാ​സി​ഖ്,​ ​എ.​എ​സ്.​ഐ​ ​പി.​എ.​ ​അ​ബ്ദു​ൽ​ ​മ​നാ​ഫ്,​ ​സീ​നി​യ​ർ​ ​സി.​പി.​ഒ​മാ​രാ​യ​ ​ടി.​എ.​ ​അ​ഫ്സ​ൽ,​ ​വ​ർ​ഗീ​സ് ​ടി.​ ​വേ​ണാ​ട്ട്,​ ​ബെ​ന്നി​ ​ഐ​സ​ക് ​എ​ന്നി​വ​രാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലു​ള്ള​ത്.