എസ്.എസ്.എൽ.സി ഫലം മേയ് 9ന് പ്രഖ്യാപിച്ചേക്കും

Friday 25 April 2025 12:19 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് ഒമ്പതിന് പ്രഖ്യാപിച്ചേക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായി. ടാബുലേഷൻ ജോലികളടക്കം പുരോഗമിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. എസ്.എസ്.എൽ.സി ഫലത്തിന് പിന്നാലെ ഹയർസെക്കൻഡറി പരീക്ഷാ ഫലവും പ്രസിദ്ധീകരിക്കും. 4.27 ലക്ഷം വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. 4.44 ലക്ഷം വിദ്യാർത്ഥികൾ പ്ലസ്ടു പരീക്ഷയും 4.13 ലക്ഷം പേർ പ്ലസ് വൺ പരീക്ഷയുമെഴുതി.