തോക്കുമായി നീങ്ങുന്ന ഭീകരരുടെ ദൃശ്യം പുറത്ത്
Friday 25 April 2025 1:16 AM IST
ശ്രീനഗർ: പഹൽഗാമിൽ 26 പേരെ ഭീകരർ വെടിവച്ച് വീഴ്‌ത്തുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നു. സന്തോഷത്തോടെ അവധിക്കാലം ആഘോഷിക്കുന്നവരുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി ഭീകരർ വെടിയുതിർക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഭീകരർ തോക്കുമായി നിൽക്കുന്നതും ദൃശ്യത്തിലുണ്ട്. വെടിയൊച്ചയും വിനോദസഞ്ചാരികളുടെ നിലവിളികളും കേൾക്കാം. ഇതിനിടെ സിപ്പ്‌ലൈനുകൾ ഉപയോഗിക്കുന്ന വിനോദസഞ്ചാരികൾ ഹെൽമെറ്റുകൾ ധരിച്ചിരിക്കുന്നത് കാണാം. ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.