പാക് നടന്റെ ചിത്രത്തിന് വിലക്ക്
Friday 25 April 2025 1:50 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ പാകിസ്ഥാനി നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം 'അബിർ ഗുലാലി"ന് ഇന്ത്യ വിലക്കേർപ്പെടുത്തുമെന്ന് റിപ്പോർട്ട്. ബോളിവുഡ് താരം വാണി കപൂറാണ് ചിത്രത്തിലെ നായിക. ചിത്രം ഇന്ത്യൻ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിന് മുന്നേ മൂന്ന് ബോളിവുഡ് ചിത്രങ്ങളിൽ ഫവാദ് അഭിനയിച്ചിട്ടുണ്ട്.
2016ൽ പുറത്തിറങ്ങിയ 'ഏ ദിൽ ഹേ മുഷ്‌കിൽ" ആണ് നടൻ അഭിനയിച്ച അവസാന ഇന്ത്യൻ ചിത്രം. മേയ് ഒമ്പതിനാണ് അബിർ ഗുലാലിന്റെ റിലീസ് നിശ്ചിയിച്ചിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് റിലീസ് നീട്ടാനും അണിയറ പ്രവർത്തകർക്കിടയിൽ ആലോചനയുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ യൂട്യൂബ് ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.