തടവുകാർക്ക് പരിശീലനം

Friday 25 April 2025 12:32 AM IST

തൃശൂർ: ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ വനിതാ ജയിലിൽ ലൈഫ് സ്‌കിൽ ട്രെയിനിംഗും സോപ്പ് നിർമ്മാണ പരിശീലനവും സംഘടിപ്പിച്ചു. ജയിൽ സൂപ്രണ്ട് ടി.ജെ.ജയ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായ ശിഖാമണി സോപ്പ് നിർമ്മാണ പരിശീലന ക്ലാസ് നയിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എം.എസ്.ഡബ്ല്യു വിഭാഗം വിദ്യാർത്ഥിനികളായ എം.എ.സഫ, ദീപ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലാ പ്രൊബേഷൻ ഓഫീസർമാരായ കെ.ജി.രാഗപ്രിയ, ആർ.രോഷ്‌നി, ജയിൽ വെൽഫെയർ ഓഫീസർ സാജി സൈമൺ, പ്രൊബേഷൻ അസിസ്റ്റന്റ് വി.ആർ.ശിവകൃഷ്ണ തുടങ്ങിയവർ സന്നിഹിതരായിരുന്നു.