ഇ-ചലാൻ അദാലത്ത് ഇന്ന്

Friday 25 April 2025 12:33 AM IST

തൃശൂർ: കേരള പൊലീസും മോട്ടോർ വാഹന വകുപ്പും ഇ-ചലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക്ക് ഫൈനുകളിൽ 2021 മുതൽ യഥാസമയം അടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ളവർക്ക് പിഴയൊടുക്കാൻ അവസരമൊരുക്കുന്നു. തൃശൂർ സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്നാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. തൃശൂർ സിറ്റി പൊലീസ് കൺട്രോൾ റൂം, ഒല്ലൂർ പൊലീസ് സ്റ്റേഷൻ, ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ, വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലു വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്. ഫോൺ: 04872424193 (പൊലീസ്), 9188963108 (എം.വി.ഡി).