സുവർണ ജൂബിലി അവാർഡുകൾ
Friday 25 April 2025 12:35 AM IST
തൃശൂർ: കേരള ഹിസ്റ്ററി കോൺഗ്രസ് സുവർണ ജൂബിലിയോടനുബന്ധിച്ച് അവാർഡുകൾ നൽകുന്നു. എം.ഒ.ജോസഫ് നെടുങ്കുന്നം അവാർഡ് ആർ.കെ.ബിജുരാജിനും വി.സി.ജോർജ് പുരസ്‌കാരം വിനായക് നിർമ്മലിനും ഡോ. ജെ.തച്ചിൽ അവാർഡ് ഡോ. ദേവസി പന്തല്ലൂക്കാരനും ഡോ. ജോസഫ് കൊളേങ്ങാടൻ അവാർഡ് ഡോ. ഫ്രാൻസിസ് ആലപ്പാട്ടിനും പി.തോമാസ് അവാർഡ് ഡോ. ജോസഫ് ആന്റണിക്കുമാണ്. ഫാ. വടക്കൻ അവാർഡ് വി.എം.രാധാകൃഷ്ണനും ദലിത് ബന്ധു എൻ.കെ.ജോസ് അവാർഡ് ജോർജ് ആലപ്പാട്ടിനും നൽകും. മേയ് 16ന് 2.30ന് തൃശൂർ സെന്റ് തോമസ് കോളജ് ഹാളിൽ സമാപനസമ്മേളനത്തിൽ അവാർഡുകൾ നൽകും. ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. ജോർജ് മേനാച്ചേരി, ബേബി മൂക്കൻ, ജോർജ് അലക്‌സ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.