പുഷ്പാർച്ചനയും പ്രതിഷേധവും
Friday 25 April 2025 12:36 AM IST
തൃപ്രയാർ: ബിജെപി നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാശ്മീരിലെ ഭീകര ആക്രമണത്തിൽ പ്രതഷേധിച്ച് പ്രതിഷേധ ധർണയും മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പുഷ്പാർച്ചനയും നടത്തി.ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പി.വി.സെന്തിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി തൃശൂർ ജില്ലാ സെക്രട്ടറി സജിനി ഉണ്ണ്യാരംപുരക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പി.ടി.ശ്രീകുട്ടൻ, എ.കെ.ചന്ദ്രശേഖരൻ,സുരേഷ് ഇയ്യാനി, സിദ്ധാർത്ഥൻ ആലപ്പുഴ, ദയാനന്ദൻ ഏറാട്ട്, സിജിത്ത് കരുവത്ത്, ഷൈബു പുള്ളിപ്പറമ്പിൽ, അംബിക ടീച്ചർ, സുധീർ കാഞ്ഞിര പറമ്പിൽ, പി.കെ.ബേബി, ജ്യോതി ദാസ്, ജയപ്രകാശ്, എസ്.കെ.ശ്രീധരൻ, ശിവരാമൻ എരണേഴത്ത്, സ്മിത ശ്രിനി, ചന്ദ്രൻ പണിക്കശ്ശേരി എന്നിവർ നേതൃത്വം നൽകി.