ഫാർമസി എൻട്രൻസിന് 22,082 പേർ
Friday 25 April 2025 12:46 AM IST
തിരുവനന്തപുരം: ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ 22,082 പേർ പങ്കെടുത്തു. ഇന്നലെ രണ്ട് സെഷനുകളിലായി അലോട്ട് ചെയ്തത് 31,051 പേരെയാണ്. 71.11 ശതമാനം പേർ പരീക്ഷയ്ക്കെത്തി. എൻജിനിയറിംഗ് പ്രവേശന പരീക്ഷ 25, 26, 27, 28 തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ചു വരെയാണ്. എൻജിനിയറിംഗിന് 97,759, ഫാർമസിക്ക് 46,107 വിദ്യാർത്ഥികളാണ് അപേക്ഷിച്ചിട്ടുള്ളത്.