കേരള സർവകലാശാല ടൈംടേബിൾ

Friday 25 April 2025 12:52 AM IST

 മേയിൽ നടക്കുന്ന രണ്ടാം സെമസ്​റ്റർ ബി.പി.ഇ.എഡ്. (നാല് വർഷ ഇന്നോവേ​റ്റീവ് കോഴ്സ് – 2022 സ്‌കീം) (റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി – 2023 & 2022 അഡ്മിഷൻ), നാലാം സെമസ്​റ്റർ (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 അഡ്മിഷൻ), ആറാം സെമസ്​റ്റർ (റെഗുലർ 2022 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 28 മുതൽ ആരംഭിക്കുന്ന ബി.എ പാർട്ട് 3 മെയിൻ & സബ്സിഡിയറി (ആന്വൽ സ്‌കീം – സപ്ലിമെന്ററി & മേഴ്സിചാൻസ് ) പരീക്ഷകൾക്ക് തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജ് പരീക്ഷാകേന്ദ്രമായി തിരെഞ്ഞെടുത്തിട്ടുള്ള ഓഫ്‌ലൈൻ വിദ്യാർത്ഥികൾ തോന്നയ്ക്കൽ എ.ജെ. കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പരീക്ഷ എഴുതണം.

 ആഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 25 മുതൽ മേയ് 3 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-5 സെക്ഷനിൽ ഹാജരാകണം.

 ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് നടത്തുന്ന പാർട്ട്‌ടൈം കോഴ്സ് പോസ്​റ്റ് ഗ്രാജ്വേ​റ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്യുണിക്കേഷൻ കോഴ്സിന് അപേക്ഷിക്കാം. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ വൈകിട്ട് 5 മുതൽ 7 വരെയാണ് ക്ലാസ്. https://pgdec.keralauniversity.ac.in പോർട്ടലിൽ മേയ് പത്തിനകം അപേക്ഷിക്കാം.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​

വാ​ർ​ത്ത​കൾ

ഇം​ഗ്ലീ​ഷ് ​പ​ഠ​ന​വ​കു​പ്പ് ​ന​ട​ത്തു​ന്ന​ ​'​ഇം​ഗ്ലി​ഷ് ​ഫോ​ർ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​ർ​പ്പ​സ​സ്"​ ​(​ഇ.​പി.​പി​)​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സി​ന്റെ​ ​ര​ണ്ടാം​ ​ബാ​ച്ച് ​ക്ലാ​സു​ക​ൾ​ ​മേ​യ് ​മൂ​ന്നി​ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​താ​വ​ക്ക​ര​ ​ക്യാ​മ്പ​സി​ലെ​ ​അ​മി​നി​റ്റി​ ​സെ​ന്റ​റി​ൽ​ ​റൂം​ ​ന​മ്പ​ർ​ 401​ൽ​ ​ആ​രം​ഭി​ക്കും. അ​പേ​ക്ഷി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​ഏ​പ്രി​ൽ​ 26​ ​വ​രെ​ ​ഓ​ൺ​ലൈ​ൻ​ ​ആ​യും​ ​മേ​യ് ​ര​ണ്ടി​ന് ​ര​ണ്ട് ​മ​ണി​ ​വ​രെ​ ​താ​വ​ക്ക​ര​ ​ക്യാ​മ്പ​സി​ലെ​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ലൈ​ഫ് ​ലോം​ഗ് ​ലേ​ണിം​ഗ് ​ഓ​ഫീ​സി​ൽ​ ​നേ​രി​ട്ട് ​ഹാ​ജ​രാ​യും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​യോ​ഗ്യ​ത​:​ ​പ്ല​സ് ​ടു.​ ​ഫീ​സ്:​ 3,000​ ​രൂ​പ.​ ​നി​ല​വി​ൽ​ ​മ​റ്റു​ ​കോ​ഴ്സു​ക​ൾ​ ​പ​ഠി​ക്കു​ന്ന​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ക്ലാ​സ്സു​ക​ൾ​ ​ശ​നി​യാ​ഴ്ച​ക​ളി​ലും​ ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ളി​ലും.