 പപ്പ എവിടെയെന്ന് ഹൃ​ദാ​ൻ:..... ഭാ​ര്യ​യ്‌ക്കും മകനും മുന്നിൽ ബി​ദ​ൻ പി​ട​ഞ്ഞു​വീ​ണു

Friday 25 April 2025 1:16 AM IST

ശ്രീ​ന​ഗ​ർ​:​ ​ഉണരുമ്പോഴെല്ലാം ഹൃ​ദാ​ൻ അച്ഛനെ അന്വേഷിക്കും. വിറക്കുന്ന ശബ്ദത്തോടെ ചോദിക്കും "പപ്പ എവിടെയാണ്? എവിടെയെങ്കിലും പോയിരിക്കുകയാണോ? എന്നാൽ ആ കുഞ്ഞു ചോദ്യത്തിന് ഉത്തരം പറയാൻ അവന്റെ അമ്മയ്‌ക്ക് വാക്കുകളില്ല. കാശ്മീരിലെ പഹൽഗാമിന്റെ ഭീകരരുടെ വെടിയേറ്റ് മരിച്ചവരിൽ ഒരാളാണ് ആ മൂന്നര വയസുകാരന്റെ പിതാവ് ബിദൻ അധികാരി. ഭാ​ര്യ​യു​ടെ​യും​ ​മ​ക​ന്റെ​യും​ ​മു​ന്നി​ൽ​ ​വ​ച്ചാ​ണ് ​ബി​ദ​നു​നേ​രെ​ ​ഭീ​ക​ര​ർ​ ​നി​റ​യൊ​ഴി​ച്ച​ത്.

അ​വ​ധി​ക്കാ​ലം​ ​ആ​ഘോ​ഷി​ക്കാ​നാ​ണ് ​ബം​ഗാ​ൾ​ ​സ്വ​ദേ​ശി​ ​ബി​ദ​ൻ​ ​അ​ധി​കാ​രി​യും​ ​(40​)​ ​ഭാ​ര്യ​ ​സോ​ഹി​നി​യും​ ​മ​ക​ൻ​ ​ഹൃ​ദാ​നും​ യു.​എ​സി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​യി​ലേ​ക്ക് ​വി​മാ​നം​ ​ക​യ​റി​യ​ത്.​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​നാ​ട്ടി​ലെ​ത്തി​യ​തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു​ ​അ​വ​ർ.​ ​

ഫ്ളോ​റി​ഡ​യി​ലെ​ ​ഐ.​ടി​ ​ക​മ്പ​നി​യാ​യ​ ​ടി.​സി.​എ​സി​ലെ​ ​ജീ​വ​ന​ക്കാ​ര​നാ​ണ് ​ബി​ദ​ൻ.​ ​കു​ടും​ബ​മാ​യി​ ​അ​വി​ടെ​യാ​ണ് ​സ്ഥി​ര​താ​മ​സം.​ ​ഏ​പ്രി​ൽ​ ​എട്ടി​നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.​ ​ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് ​കാ​ശ്മീ​രി​ൽ​ ​എ​ത്തി​യ​ത്.​ ​ഇന്നലെ ​ബം​ഗാ​ളി​ലേ​ക്ക് ​തി​രി​ക്കാ​നാ​യി​രു​ന്നു​ ​പ​ദ്ധ​തി.​ ​ ഇന്നലെ പുലർച്ചയോടെ ബിദന്റെ മൃതദേഹം കൊൽക്കത്തയിലെത്തിച്ചു.