രാഹുൽ ഗാന്ധി ഇന്ന് ശ്രീനഗറിൽ

Friday 25 April 2025 2:01 AM IST

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ശ്രീനഗർ സന്ദർശിക്കും. രാവിലെ എത്തുന്ന രാഹുൽ അനന്തനാഗ് മെഡിക്കൽ കോളേജിൽ സന്ദർശിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും. യു.എസിലായിരുന്ന രാഹുൽ ഗാന്ധി ബുധനാഴ്‌ച നടന്ന പ്രവർത്തക സമിതി യോഗത്തിന് മുന്നോടിയായി ഡൽഹിയിൽ തിരിച്ചെത്തിയിരുന്നു. ഇന്നലെ നടന്ന സർവകക്ഷി യോഗത്തിലും പങ്കെടുത്തു.