ഇന്ത്യൻ ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം
Friday 25 April 2025 6:58 AM IST
കറാച്ചി: പാകിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള ഇന്ത്യൻ ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച നടപടികൾക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരാണ് പ്രതിഷേധവുമായെത്തിയത്. ഇവർ ഹൈക്കമ്മിഷന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പാക് സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടലുമുണ്ടായി. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഇവിടേക്ക് വിന്യസിക്കാൻ അധികൃതർ നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ട്.