റാണയുടെ ആവശ്യം തള്ളി
Friday 25 April 2025 7:01 AM IST
ന്യൂഡൽഹി: കുടുംബവുമായി ഫോണിൽ ആശയവിനിമയം നടത്തണമെന്ന മുംബയ് ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ ആവശ്യം ഡൽഹി പട്യാല ഹൗസ് കോടതി തള്ളി. എൻ.ഐ.എയുടെ എതിർപ്പ് പരിഗണിച്ചാണിത്. നിർണായക വിവരങ്ങൾ കുടുംബവുമായി പങ്കുവച്ചേക്കാമെന്ന് അന്വേഷണസംഘം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭീകരാക്രമണത്തിലെ ആസൂത്രണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു. ഈസമയത്ത് റാണയുടെ ആവശ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്ന് എൻ.ഐ.എ അറിയിച്ചു. ഏപ്രിൽ 10നാണ് റാണയെ യു.എസിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്. നിലവിൽ ഡൽഹിയിലെ എൻ.ഐ.എ ആസ്ഥാനത്ത് പാർപ്പിച്ചിരിക്കുന്നു.