സംയോജിത ചികിത്സയിലൂടെ ഒരു രഥ യാത്ര

Sunday 27 April 2025 4:27 AM IST

സംയോജിത ചികിത്സയിലൂടെ രോഗത്തെ പ്രതിരോധിച്ച അനുഭവങ്ങളും ആരോഗ്യ സംബന്ധമായ ഉദ്ധരണികളും കവിതകളും ഉൾപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥം.

പ്രസാധകർ:

നീമ ബുക്ക്

101 മതാതീത കവിതകൾ

അഹമ്മദ് ഖാൻ

ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നവയാണ് ഈ കവിതകൾ. ചിലരെയെങ്കിലും പൊള്ളിക്കുന്ന ധീരതയുടെ ശബ്ദം കൂടിയായിത്തീരുന്ന കവിതാ സമാഹാരം.

പ്രസാധകർ:

മൈത്രി ബുക്സ്

സത്യാനന്തരകാലം മലയാള സാഹിത്യത്തിൽ

ഡോ. പി. ശിവപ്രസാദ്

മലയാള സാഹിത്യത്തിലെ സത്യാനന്തര സംസ്കാരത്തെ ധീരമായി തുറന്നു കാട്ടുന്ന പഠനങ്ങളുടെ സമാഹാരം.

പ്രസാധകർ:

ഇന്ത്യാ ബുക്സ്

ഫാഷിസം: അർഥവും അനർഥവും

ഹമീദ് ചേന്നമംഗലൂർ

ഫാഷിസം, നവഫാഷിസം, ഫാഷിസ്റ്റ് പ്രവണത എന്നീ പരികൽപനകൾ വിശകലന വിധേയമാക്കുന്ന ലേഖനങ്ങളും ആധുനിക സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രതിപാദിക്കുന്ന സമാഹാരം.

പ്രസാധകർ:

ഇന്ത്യാ ബുക്സ്