അന്താരാഷ്ട്ര ലാബ് വീക്ക് ആഘോഷം
Saturday 26 April 2025 12:57 AM IST
ചെത്തിപ്പുഴ: അന്താരാഷ്ട്ര ലാബ് വീക്കിന്റെ ഭാഗമായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയും, സെന്റ് തോമസ് കോളേജ് ഒഫ് അലൈഡ് ഹെൽത്ത് സയൻസിസും ചേർന്ന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഉദ്ഘാടനം ജില്ലാ കളക്ടർ ജോൺ വി.സാമുവൽ നിർവഹിച്ചു. 1510 രൂപ വിലയുള്ള പ്രത്യേക ഹെൽത്ത് ചെക്കപ്പ് പാക്കേജ് 1100 രൂപയ്ക്ക്, ബോധവത്കരണ പരിപാടികൾ, സൗജന്യ ഷുഗർ പരിശോധന, കലാ,കായിക,സാംസ്‌കാരിക പരിപാടികൾ എന്നിവയും നടക്കും. ലാബ് മേഖലയിലെ പ്രവർത്തകരുടെ സംഭാവനകളെ അംഗീകരിക്കുകയും, പുതുതലമുറയെ ഈ മേഖലയിലേക്ക് ആകർഷിക്കുകയും ചെയ്യുകയാണ് ആഘോഷങ്ങളുടെ ലക്ഷ്യമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ.ജെയിംസ് പി.കുന്നത്ത് അറിയിച്ചു.