ലയൺസ് ക്ലബ് കൺവെൻഷൻ 

Saturday 26 April 2025 12:02 AM IST

കോട്ടയം: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി കൺവെൻഷൻ നാളെ ചങ്ങനാശേരി കോണ്ടൂർ റിസോർട്ടിൽ നടക്കും. രാവിലെ 8 ന് കീ മെമ്പർ മീറ്റിംഗ് മുൻ ഗവർണർ ഡോ.പി.പി കുര്യൻ ഉദ്ഘാടനം ചെയ്യും. ഡിസ്റ്റിക് ഗവർണർ വെങ്കിടാചലം അദ്ധ്യക്ഷത വഹിക്കും. 11 ന് പൊതുസമ്മേളനം സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യും. ഗവർണർ ആർ.വെങ്കിടാചലം അദ്ധ്യക്ഷത വഹിക്കും. ടോണി എണ്ണൂക്കാരൻ മുഖ്യപ്രഭാഷണം നടത്തും. വിന്നി ഫിലിപ്പ്, ജേക്കബ് ജോസഫ്, ജോർജ് ചെറിയാൻ, ഡോ.ബിനോ ഐ കോശി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് തിരഞ്ഞെടുപ്പ്.