ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു
വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ കിഴക്കേ കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു. മൂന്ന് ദിവസമായി ചത്തു പൊങ്ങിയ 25 ചാക്കിലധികം മത്സ്യം മറവുചെയ്തു. പ്രദേശത്ത് അസഹ്യമായ ദുർഗന്ധവുമുണ്ട്. ക്ഷേത്രക്കുളം വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശകസമിതി ദേവസ്വം മരാമത്ത് വിഭാഗത്തിന് പരാതി നൽകി. 50 വർഷം മുൻപാണ് ക്ഷേത്രക്കുളം വൃത്തിയാക്കിയതെന്ന് ഉപദേശക സമിതി പ്രസിഡന്റ് വി.ആർ. ചന്ദ്രശേഖരൻ നായർ പറയുന്നു.
ക്ഷേത്രക്കുളത്തിലെ വെള്ളം പൂർണമായി പറ്റിച്ച് വൃത്തിയാക്കും.
(ജെസ്ന സി. അസി.എൻജിനിയർ ദേവസ്വം മരാമത്ത് ഓഫീസ്)
കുളത്തിലേ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നാലേ കാരണം എന്താണെന്ന് വ്യക്തമാകൂ. ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തുള്ള അമ്പല കുളത്തിലെ മത്സ്യങ്ങൾക്ക് പ്രശ്നങ്ങളില്ല.
(എം.എസ്.വിനീത്, സബ് ഗ്രൂപ്പ് ഓഫീസർ)