യാത്രഅയപ്പ് സമ്മേളനം
Saturday 26 April 2025 12:49 AM IST
വൈക്കം : വൈക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന എസ്.ഐമാരായ കുര്യൻ മാത്യു, വിജയപ്രസാദ്, കെ.എം. മാത്യു എന്നിവരുടെ വിരമിക്കൽ ചടങ്ങും സ്ഥലം മാറിപ്പോകുന്നവർക്കുള്ള യാത്രഅയപ്പും നടന്നു. ഡിവൈ.എസ്.പി സിബിച്ചൻ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈക്കം എസ്.എച്ച്.ഒ എസ്.സുകേഷ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് സമിതി കൺവീനർ രാജൻ അക്കരപ്പാടം, സ്റ്റേഷൻ പി.ആർ.ഒ സുരേഷ്‌കുമാർ, എസ്.ഐമാരായ എം. ജയകൃഷ്ണൻ, സുരേഷ്‌കുമാർ, ഉദ്യോഗസ്ഥരായ വി.പി. ഷാബിൻ, അജിത, ജനമൈത്രി പൊലീസ് ഭാരവാഹികളായ പി.കെ. ഹരിദാസ്, ശശികുമാർ നായർ, പ്രീത് ഭാസ്‌ക്കർ എന്നിവർ പ്രസംഗിച്ചു.