അനിശ്ചിതകാല സത്യഗ്രഹം
Saturday 26 April 2025 12:04 AM IST
ചങ്ങനാശ്ശേരി : കറുകച്ചാൽ പൊലീസ് സ്റ്റേഷൻ ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയുടെ അധികാരപരിധിയിൽ നിലനിറുത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകരും, അഭിഭാഷക ക്ലർക്കുമാരും നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം 34-ാം ദിവസത്തിലേക്ക്. ഇന്നലെ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിസാർ പി.എ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ. മാധവൻ പിള്ള, സെക്രട്ടറി സുജാത എന്നിവർ സംസാരിച്ചു. അഭിഭാഷകരായ ജാനി ബാവാ, ജ്യോതിലക്ഷ്മി കെ.എം, സച്ചിൻ ബി.നായർ, ഫാത്തിമത് സുഹറ,
അഡ്വ.ക്ലർക്ക് ചങ്ങനാശ്ശേരി യൂണിറ്റ് അംഗം രഞ്ജുമോൾ.പി എന്നിവർ സത്യഗ്രഹം അനുഷ്ഠിച്ചു.