മെറ്റീരിയൽസ് മാനേജ്മെന്റ് ദിനാചരണം
Saturday 26 April 2025 1:15 AM IST
തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെറ്റീരിയൽസ് മാനേജ്മെന്റ് (ഐ.ഐ.എം.എം) തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ മെറ്റീരിയൽസ് മാനേജ്മെന്റ് ദിനാചരണം പാപ്പനംകോട് സി.എസ്.ഐ.ആറിലെ ചീഫ് സയന്റിസ്റ്റ് ഡോ.ടി.പി.ഡി.രാജൻ ഉദ്ഘാടനം ചെയ്തു. ഐ.ഐ.എം.എം ചാപ്റ്റർ ചെയർമാൻ ഡോ.കോശി.എം.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സി.ആർ.ഗോപിനാഥൻ നായർ, എം.ജി.നാരായണൻ നായർ, പി.സി.ശശികുമാർ, എം.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.