കിമോണോ സുന്ദരിമാരും അമ്മയും ജപ്പാനിൽ!

Saturday 26 April 2025 6:00 AM IST

അമ്മ സിന്ധുകൃഷ്ണ, സഹോദരിമാരായ ഹൻസിക, ഇഷാനി എന്നിവരോടൊപ്പം ജപ്പാനിൽ അവധിക്കാലം ആഘോഷിച്ച് നടി അഹാന കൃഷ്ണ.

ജപ്പാനിലെ ചെറി ബ്ളോസം കാണാനാണ് അഹാനയും കുടുംബവും എത്തിയത്. ടോക്കിയോ, കൗസാവ, ക്യോട്ടോ, ഒസാക എന്നിവിടങ്ങളിലും അഹാനയും കുടുംബവും സന്ദർശനം നടത്തി.

ജപ്പാൻകാരുടെ പരമ്പരാഗത വസ്‌ത്രമായ കിമോണോ ധരിച്ച ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്. 'കിമോണോ സഹോദരിമാരും അമ്മയും" എന്ന് ആരാധകർ കമന്റ് ചെയ്തു . ജാപ്പനീസ് സംസ്കാരത്തിന്റെ ഭാഗമായ ടീ സെറിമണിയിൽ പങ്കെടുത്ത ചിത്രങ്ങളും അഹാന പങ്കുവച്ചു. ജപ്പാൻ യാത്രയുടെ വ്ളോഗ് ഏറെ ശ്രദ്ധനേടുന്നു. നടി എന്ന നിലയിൽ മാത്രമല്ല വ്ളോഗർ എന്ന നിലയിലും ഏറെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.