സൂര്യയുടെ നായിക കീർത്തി സുരേഷ്
സൂര്യ നായകനായി വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് നായികയായി എത്തിയേക്കും. ഭാഗ്യശ്രീ ബോർസെയാണ് മറ്റൊരു നായിക. ഇതു രണ്ടാം തവണയാണ് സൂര്യ ചിത്രത്തിൽ കീർത്തി സുരേഷ് ഭാഗമാകുന്നത്. 'താനാ സേർന്ത കൂട്ടം' എന്ന സൂര്യ ചിത്രത്തിൽ കീർത്തി അഭിനയിച്ചിരുന്നു. വിവാഹശേഷം കീർത്തി സുരേഷ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് . മലയാളത്തിലും ഒരു ചിത്രത്തിൽ അഭിനയിക്കാൻ കീർത്തി ഒരുങ്ങുന്നുണ്ട്. ആർ.ജെ. ബാലാജിയുടെ ചിത്രത്തിനുശേഷം സൂര്യ അഭിനയിക്കുന്നത് വെങ്കി അട്ലൂരിയുടെ സിനിമയിലാണ്. ചിത്രീകരണം വൈകാതെ ആരംഭിക്കും എന്നാണ് വിവരം. അതേസമയം ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ആണ് വെങ്കി അട് ലൂരിയുടെ കഴിഞ്ഞ ചിത്രം. 100 കോടിയിലധികം നേടിയ ചിത്രത്തിൽ മീനാക്ഷി ചൗധരി ആണ് നായിക. സൂര്യദേവ നാഗവംശി , സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിൽ സിതാര എന്റർടെയ്ൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചത്.