ആസിഫ് അലിയേയും ഞെട്ടിച്ച് ഓർഹാൻ, സർക്കീട്ട് ട്രെയിലർ
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് . ഒരു ഫീൽ ഗുഡ് ഇമോഷണൽ സിനിമയാകും 'സർക്കീട്ട്' എന്ന സൂചന നൽകുന്നു. കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓർഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുകയാണ് സർക്കീട്ട്'. ഗോവിന്ദ് വസന്തയുടെ സംഗീതവും എടുത്ത് പറയേണ്ട ആകർഷക ഘടകമാണ്. മേയ് 8ന് ലോകമെമ്പാടും ചിത്രം പ്രദർശനത്തിനെത്തും.താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദിവ്യ പ്രഭയാണ് നായിക . പൂർണമായും ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ' ചിത്രത്തിൽ ദീപക് പറമ്പോൽ, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടർ, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപൻ അടാട്ട്, സിൻസ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം- അയാസ് ഹസൻ,എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, അജിത്ത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് , ഫ്ളോറിൻ ഡൊമിനിക് എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.