കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ ജില്ലാസമ്മേളനം

Friday 25 April 2025 8:05 PM IST

കണ്ണൂർ: ജില്ലാ നാഷണൽ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ സമ്മേളനം നാളെ രാവിലെ പത്തിന് ഡി.സി.സി. ഓഫീസ്സിലെ എൻ.രാമകൃഷ്ണൻ സ്മാരക ഹാളിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.വി.പവിത്രൻ അദ്ധ്യക്ഷത വഹിക്കും.ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം മുൻ മേയർ അഡ്വ.ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് അനുസ്മരണ പ്രമേയ അവതരണവും, ആനുകൂല്യ ലഭ്യത പ്രമേയ അവതരണവും, വരവ് ചിലവ് കണക്ക് അവതരണവും പ്രവർത്തന റിപ്പോർട്ട് അവതരണവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടക്കും.ഉച്ചയ്ക്ക് മൂന്ന് സമാപന സമ്മേളനം സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ യൂണിയൻ ഭാരവാഹികളായ വി.വി.ശശീന്ദ്രൻ, കെ.വി.പവിത്രൻ, കുറുമാത്തൂർ ശശിധരൻ, കെ.വി.നാരായണൻ, കട്ടേരി പ്രകാശൻ എന്നിവർ പങ്കെടുത്തു .