വെറ്ററിനറി സബ് സെന്റർ ഉദ്ഘാടനം

Friday 25 April 2025 8:08 PM IST

കൂടാളി:കൂടാളി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ വെറ്ററിനറി സബ് സെന്റർ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. കൊടോളിപ്രം വാർഡിലെ പുൽപ്പക്കരിയിലാണ് പുതിയ കെട്ടിടം. . ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഒ.എം അജിത വിശിഷ്ടാതിഥിയായി. കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ അദ്ധ്യക്ഷത വഹിച്ചു. കൂടാളി ഗ്രാമപഞ്ചായത്ത് എ.ഇ.എ.പി.അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി രാജശ്രീ, കൂടാളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പത്മനാഭൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വസന്ത , ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി ശ്രീകല , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ദിവാകരൻ, പഞ്ചായത്ത് വെറ്ററിനറി ഡോക്ടർ എസ്.മഗേഷ് തുടങ്ങിയവർ സംസാരിച്ചു.