ഉദുമ ടെക്റ്റൈൽസ് മിൽ വർക്കേർസ് യൂണിയൻ ധർണ
ഉദുമ :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഉദുമ ടെക്റ്റൈൽസ് മിൽ വർക്കേർസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ മിൽ പരിസരത്ത് തൊഴിലാളികൾ ധർണ സംഘടിപ്പിച്ചു. മില്ലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി വൈവിധ്യവൽക്കരണം നടപ്പിലാക്കുക, വൈദ്യുതി ചിലവ് കുറക്കുന്നതിനായി സോളാർ പ്ലാന്റ് സ്ഥാപിക്കുക, പിഎഫ് കുടിശ്ശിക കൃത്യമായി അടക്കാനുള്ള സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. സിഐടിയു സംസ്ഥാന സെക്രട്ടറി ടി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.വി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് തെരുവത്ത് നാരായണൻ സംസാരിച്ചു. മില്ലിലെ മുൻ സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശനുള്ള ചികിത്സാ ധനസഹായഫണ്ട് ടി കെ രാജൻ കൈമാറി. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി രതീഷ് വെള്ളച്ചാൽ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ഷീജ നന്ദിയും പറഞ്ഞു.