പ്രായപൂർത്തിയാകാത്ത സഹോദരങ്ങളായ മൂന്നു പെൺകുട്ടികളെ പീഡിപ്പിച്ചു, അയൽവാസിയായ 17കാരൻ അറസ്റ്റിൽ
Friday 25 April 2025 10:03 PM IST
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത സഹോദരങ്ങളായ മൂന്നു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 17കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ബാലികാസദനത്തിൽ പഠിക്കുന്ന 9,12, 13 വയസുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ വർഷം വേനലവധിക്ക് വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടികളെ 17കാരൻ പീഡിപ്പിച്ചത് എന്നാണ് പരാതി. ബാലികാസദനത്തിൽ കൗൺസലിംഗിനിടെയാണ് പീഡനത്തെ കുറിച്ച് മൂത്ത പെൺകുട്ടി വെളിപ്പെടുത്തിയത്. അധികൃതർ ഈ വിവരം സി.ഡബ്ല്യു.സിയെ അറിയിക്കുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളുടെ അമ്മ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു പീഡനം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 17കാരനെ ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി.