ലോക മലേറിയ ദിനാചരണം
Saturday 26 April 2025 1:22 AM IST
അമ്പലപ്പുഴ : നഗര ആരോഗ്യ പരിശീലന കേന്ദ്രത്തിലെ ഫെൻസിംഗും ലോകമലേറിയ ദിനാചരണവും അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്തംഗം ശ്രീജ രതീഷ് അദ്ധ്യക്ഷനായി. ആരോഗ്യ കേന്ദ്രത്തിന് കായകല്പ അവാർഡ് നേടാൻ സഹായിച്ച വ്യാപാരികളേയും ജീവനക്കാരേയും ചടങ്ങിൽ ആദരിച്ചു. ഗവ. റ്റി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ്. ജെ .ജെസ്സി ആരോഗ്യ സന്ദേശവും യു.എച്ച്.റ്റി.സി എ. എം. ഒ ഡോ. എൻ .അരുൺ മലേറിയ ദിന സന്ദേശവും നൽകി. ജനപ്രതിനിധികളായ അപർണ സുരേഷ്, ശ്രീജ ടീച്ചർ , ഹെൽത്ത് സൂപ്രവൈസർ ജെ. ഷിജിമോൻ എന്നിവർ സംസാരിച്ചു.