സ്‌ഫോടനം: റഷ്യൻ സൈനിക ജനറൽ കൊല്ലപ്പെട്ടു
Saturday 26 April 2025 4:29 AM IST
മോസ്കോ: റഷ്യയിലെ മോസ്കോയിൽ കാർ ബോംബ് സ്ഫോടനത്തിൽ മുതിർന്ന സൈനിക ജനറലായ യാരോസ്ലാവ് മൊസ്കാലിക് (59) കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിൽ യുക്രെയിൻ ആണെന്ന് റഷ്യ ആരോപിച്ചു. അതേ സമയം, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി മോസ്കോയിൽ എത്തി ചർച്ച നടത്തി. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസിന്റെ ശ്രമം സുപ്രധാനഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ സമാധാന കരാർ യാഥാർത്ഥ്യമായേക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.