പൊന്തുവള്ളം നിരോധിക്കരുത്

Saturday 26 April 2025 3:31 AM IST

ആലപ്പുഴ : പൊന്തുവള്ളങ്ങൾ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. ഈ നടപടിയിൽ നിന്ന് കോസ്റ്റ് ഗാർഡ് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ വകുപ്പിനും പൊന്തുവള്ളങ്ങൾ നിയമവിധേയമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഫിഷറീസ് മന്ത്രിക്കും എം.പി കത്തുനൽകി. മത്സ്യത്തൊഴിലാളികളുടെ തൊഴിലും ഉപജീവനമാർഗവും സംരക്ഷിക്കാൻ ഫിഷറീസ് വകുപ്പ് തയ്യാറാകണമെന്നും പൊന്തുവള്ളങ്ങൾ നിയമവി ധയമാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.