ലഹരിവിരുദ്ധ സന്ദേശം നൽകി
Saturday 26 April 2025 2:31 AM IST
ചേർത്തല : തണ്ണീർമുക്കം ആസാദ് സംഘത്തിന്റയും തണ്ണീർമുക്കം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസിന്റെയും ആയിരം വീടുകളിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിന്റെയും ഉദ്ഘാടനം ചേർത്തല എക്‌സൈസ് സി.ഐ സി.എസ്. സുനിൽകുമാർ നിർവഹിച്ചു. ആസാദ് സംഘം പ്രസിഡന്റ് തണ്ണീർമുക്കം ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ബേബി തോമസ് പദ്ധതി വിശദീകരിച്ചു. മുഹമ്മ എസ്.ഐ മനോജ് യു.കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ്കുമാർ ക്ലാസെടുത്തു. പ്രോഗ്രാം ഓഫീസർ ഡോ. എ. എസ്. ബെന്റോയ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ. പ്രസിഡന്റ് സൈജു,എൻ.സിദ്ധാർത്ഥൻ,പ്രസന്നൻ ആർ.കല്ലായി,ആർ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.