മോചനജ്വാല സംഘടിപ്പിച്ചു
Saturday 26 April 2025 1:31 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽ ലഹരിമുക്ത ക്യാമ്പയിൻ മോചന ജ്വാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ എസ്.ഐ എസ്. പ്രിൻസ് ലഹരിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .രമേശൻ അദ്ധ്യക്ഷനായി. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ് മോബും ലഹരി വിരുദ്ധ ദീപം തെളിയിക്കലും നടന്നു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.അനിത, ജി. വേണുലാൽ , ശ്രീജ രതീഷ് , ഗ്രാമപഞ്ചായത്തംഗങ്ങളായ അപർണ സുരേഷ്, കെ. സിയാദ്, ശ്രീലേഖ , പി. നിഷമോൾ , പി .ജയലളിത , സുഷമ രാജീവ് , എസ്. ശ്രീകുമാർ , മോഡൽ സ്കൂൾ പ്രിൻസിപ്പൽ എച്ച് .ഹനീഷ്യ , പ്രഥമാദ്ധ്യാപിക വി .ഫാൻസി , ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി സജിമോൾ തുടങ്ങിയവർ പങ്കെടുത്തു.