കളിപ്പാട്ടങ്ങൾ നൽകി

Saturday 26 April 2025 1:36 AM IST

മാവേലിക്കര : തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 32 അങ്കണവാടികൾക്കും കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ, സ്റ്റീൽ വാട്ടർ ബോട്ടിൽ എന്നിവ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ശിവരാമൻ, വാർഡ് മെമ്പർ സലീന വിനോദ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു.എസ്, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നീലിമ രഘുനാഥ്, അങ്കണവാടി വർക്കർമാർ, രക്ഷകർത്താക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. 2024-2025 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5,10,000 രൂപ ചിലവഴിച്ചാണ് അങ്കണവാടികൾക്ക് സാധനങ്ങൾ നൽകിയത്.