കോളേജ് അദ്ധ്യാപകൻ: അവാർഡിന് അപേക്ഷിക്കാം
Saturday 26 April 2025 12:04 AM IST
കൊല്ലം: കേരളത്തിലെ മികച്ച കോളേജ് അദ്ധ്യാപകനുള്ള 30-ാമത്തെ പ്രൊഫ. ശിവപ്രസാദ് ഫൗണ്ടേഷൻ അവാർഡിന് കേരളത്തിലെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോളേജ് പ്രിൻസിപ്പൽ മുഖാന്തരം അപേക്ഷകൾ നിശ്ചിത ഫോറത്തിൽ മേയ് 15ന് മുമ്പ് പ്രൊഫ. കെ.ശശികുമാർ, സെക്രട്ടറി, പ്രൊഫ. ശിവപ്രസാദ് ഫൗണ്ടേഷൻ, ശ്രീനാരായണ പബ്ലിക് സ്‌കൂൾ കൊല്ലം 10 എന്ന വിലാസത്തിൽ ലഭിക്കണം.ഫോൺ: 04742723136.