എട്ടാം ക്ലാസ് മിനിമം മാർക്ക്: പുനഃപരീക്ഷ ആരംഭിച്ചു
Saturday 26 April 2025 12:07 AM IST
തിരുവനന്തപുരം: എട്ടാം ക്ലാസിൽ മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ പുനഃപരീക്ഷ ഇന്നലെ ആരംഭിച്ചു. 86,309 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇംഗ്ലീഷ്, അടിസ്ഥാന ശാസ്ത്രം പരീക്ഷകളാണ് ഇന്നലെ നടന്നത്. ശനിയാഴ്ച ഗണിതം, ഒന്നാംഭാഷ പേപ്പർ ഒന്ന് പരീക്ഷകൾ. 28ന് പരീക്ഷ അവസാനിക്കും. 30നാണ് ഫലപ്രഖ്യാപനം. എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്കില്ലാത്ത കുട്ടികൾക്ക് എട്ട് മുതൽ 24 വരെ അധിക പിന്തുണാ ക്ലാസ് നൽകിയിരുന്നു. ക്ലാസുകൾ നിരീക്ഷിക്കാനും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലാതല മോണിട്ടറിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.