ഡ്രോയിംഗ് ടീച്ചർ നിയമനം

Saturday 26 April 2025 12:09 AM IST

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളിൽ ഡ്രോയിംഗ് ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥിക്കായി (കാഴ്ചക്കുറവ് 1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ്. പത്താം ക്ലാസും ഡ്രോയിംഗിൽ /പെയിന്റിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിംഗിൽ ബിരുദവും യോഗ്യതാ പരീക്ഷയും പാസായിരിക്കണം. പ്രായപരിധി 40. ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവുണ്ട്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ മേയ് രണ്ടിന് മുമ്പായി രജിസ്റ്റർ ചെയ്യണം.