വനകുടുംബം വാർഷിക പൊതുയോഗം

Saturday 26 April 2025 3:10 AM IST

തിരുവനന്തപുരം: കേരള വനംവകുപ്പിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ വനകുടുംബത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും പ്രകൃതി പഠനക്ലാസും തിരുവനന്തപുരം പി.ടി.പി നഗറിലുള്ള സോഷ്യൽ ഫോറസ്ട്രി കോംപ്ലക്സ് ഹാളിൽ നടന്നു. വനംവകുപ്പ് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പുകഴേന്തി ഐ.എഫ്.എസ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു.പുതിയ ഭാരവാഹികളായി സി.എൻ.ഹരി (പ്രസിഡന്റ്),ആർ.എൻ.രവീന്ദ്രൻ (വൈ. പ്രസിഡന്റ്),എ.മോഹനകുമാർ (സെക്രട്ടറി),കെ.ശിവകുമാർ (ജോ.സെക്രട്ടറി),ആർ.സുധീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.