ഐ.ഐ.എം കോഴിക്കോട്: മാനേജ്‌മെന്റ് ബിരുദ കോഴ്സിന് അപേക്ഷിക്കാം

Saturday 26 April 2025 12:11 AM IST

ഐ.ഐ.എം കോഴിക്കോട് പ്ലസ് ടു, ഡിപ്ലോമ പൂർത്തിയാക്കിയവർക്കായി ബാച്ലർ ഒഫ് മാനേജ്‌മെന്റ് പ്രോഗ്രാം ഓഫർ ചെയ്യുന്നു. നാലുവർഷ ഓണേഴ്‌സ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ നൽകുക. ഐ.ഐ.എം കോഴിക്കോടിന്റെ കൊച്ചി ക്യാമ്പസ് വഴിയാണ് കോഴ്സ് ഓഫർ ചെയ്യുന്നത്. വ്യവസായ, സേവന, വാണിജ്യ മേഖലകളിൽ ആഗോളതലത്തിലും രാജ്യത്തിനകത്തും തൊഴിൽ ചെയ്യാനുതകുന്ന ഇന്നോവേഷൻ അധിഷ്ഠിത ഉദ്യോഗാർത്ഥികളെ വാർത്തെടുക്കുന്ന ഐ.ഐ.എമ്മിന്റെ ബിരുദ പ്രോഗ്രാമാണിത്. മാനേജ്‌മെന്റ് മേജർ വിഷയവും, ഇക്കണോമിക്സ്, പബ്ലിക് പോളിസി, എ.ഐ, സൈക്കോളജി, മെഷീൻ ലേണിംഗ്, ഫിനാൻസ്, ബിഹേവിയറൽ സയൻസ്, ലിബറൽ സ്റ്റഡീസ്, ഡാറ്റ അനലിറ്റിക്സ് എന്നിവ മൈനർ വിഷയങ്ങളുമാണ്. 2025-26 ലേക്കുള്ള പ്രോഗ്രാമിന് മേയ് 22 വരെ അപേക്ഷിക്കാം. ജൂൺ 22 നാണ് പ്രവേശന പരീക്ഷ. പ്ലസ് ടു, ഡിപ്ലോമ എന്നിവയിൽ ഏതു ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ഐ.ഐ.എം കോഴിക്കോടിന്റെ വെബ്‌സൈറ്റിൽ നിന്ന് അറിയാനാകും. ഏറെ സാദ്ധ്യതയുള്ള ഈ കോഴ്സിന് താത്‌പര്യമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. https://iimk.ac.in/academic-programmes.