ഓംബുഡ്സ്മാൻ റിപ്പോർട്ട് സമർപ്പിച്ചു

Saturday 26 April 2025 3:11 AM IST

തിരുവനന്തപുരം: ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഓംബുഡ്സ്മാൻ എൽ.സാം ഫ്രാങ്ക്ളിൻ 2024, 25 സാമ്പത്തിക വർഷത്തെ പ്രവർത്തനറിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. 222 പരാതികൾ ലഭിച്ചതിൽ 211 പരാതികൾ തീർപ്പാക്കി.

ജില്ലയിലെ 11 ബ്ലോക്കു പഞ്ചായത്തുകളിലും 73 ഗ്രാമപഞ്ചായത്തുകളിലും ഓംബുഡ്സ്മാൻ നേരിട്ട് സന്ദർശനം നടത്തി. എല്ലാ തൊഴിലിടങ്ങളിലും മതിയായ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട് ലഭിച്ച 31 പരാതികളും തീർപ്പാക്കി.