ലഹരി വിരുദ്ധ ചിത്രകലാ ക്യാമ്പ്

Saturday 26 April 2025 2:12 AM IST

തിരുവനന്തപുരം: ലഹരിക്കെതിരെ സന്ദേശം നൽകുന്നതിനായി 'ദൃശ്യ വിസ്‌മയം' എന്ന പേരിൽ വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കും. റിയലിസ്റ്റിക് ആർട്ടിസ്റ്റ് മഹേഷ് നേതൃത്വം നൽകും. 27ന് രാവിലെ 10 മുതൽ 1 വരെ നടക്കുന്ന ക്യാമ്പിൽ നൂറോളം ചിത്രകാരന്മാർ പങ്കെടുക്കും. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ഏകീകൃത ലൈവ് ചിത്രീകരണം നിർവഹിക്കുകയാണ് ലക്ഷ്യം. ഈ ദൗത്യത്തിന്റെ റെക്കോർഡ് സാദ്ധ്യത യൂണിവേഴ്‌സൽ റിക്കോർഡ് ഫോറം വിലയിരുത്തും.