അഭിമുഖം ഇന്ന്
Saturday 26 April 2025 3:12 AM IST
തിരുവനന്തപുരം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഇന്ന് രാവിലെ 10ന് വിവിധ തസ്തികകളിൽ അഭിമുഖം നടക്കും. അസോസിയേറ്റ് ബിസിനസ് മാനേജർ, മാനേജർ ട്രെയിനി,ടീം ലീഡർ,പ്രയോരിറ്റി പാർട്നേഴ്സ്, ഫിനാൻഷ്യൽ കൺസൽട്ടന്റ്സ്, ഇൻഷ്വറൻസ് അഡ്വൈസർ, സെയിൽസ് ഓഫീസർ, മെക്കാനിക് തസ്തികകളിലാണ് അഭിമുഖം. എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്. പ്രവർത്തി പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.ഫോൺ: 04712992609,8921916220.