റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Saturday 26 April 2025 12:15 AM IST
തിരുവനന്തപുരം: കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക്ലിസ്റ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ 28ന് 5നകം lbstvpm@gmail.com എന്ന ഇ-മെയിലിൽ അറിയിക്കണം. ഫോൺ: 04712324396.