തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം

Saturday 26 April 2025 12:20 AM IST

തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനത്തിനായി കിലെ സിവിൽ സർവീസ് അക്കാഡമിയിൽ ജൂൺ ആദ്യവാരം ആരംഭിക്കുന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫീസിന്റെ 50 ശതമാനം സ്‌കോളർഷിപ്പായി നൽകും. www.kile.kerala.gov.in/kileiasacademy ൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471-2479966, 8075768537.