ഐക്യവും സമാധാനവും കാക്കണം
Saturday 26 April 2025 12:36 AM IST
ഹരിദ്വാർ: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ഉത്തരാഖണ്ഡിലെ അമൃതഗിരി ഹിമാലയ റിസർച്ച് ഫൗണ്ടേഷൻ അപലപിച്ചു. മാനവ സമൂഹത്തിന്റെ അന്തസിന്റെയും സമാധാനത്തിന്റെയും സംസ്കാരത്തിന്റെയും നേർക്കുള്ള ആക്രമണമാണിത്. ധർമ്മവും സാഹോദര്യവും വിളങ്ങുന്ന ഭൂമിയിൽ ഭീകരതയ്ക്ക് നിലനിൽക്കാനാവില്ല. മാനവസേവയാണ് മാധവസേവ. എല്ലാവരും ഒന്നിച്ചുനിന്ന് സ്നേഹത്തിന്റെ നിറദീപങ്ങൾ തെളിച്ച് പോരാടണം. ആത്മീയ, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളും ചിന്തകരും എഴുത്തുകാരും വിദ്യാഭ്യാസ പ്രവർത്തകരും സമാധാനത്തിന്റെ കാവലാളാവണമെന്നും ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു.