അതിർത്തി കടക്കാൻ തിരക്ക്

Saturday 26 April 2025 12:39 AM IST

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും അതിർത്തി അടയ്‌ക്കുകയും വിസ നടപടികൾ മരവിപ്പിക്കുകയും ചെയ്‌തതോടെ അതിർത്തിക്ക് ഇരുവശത്തുമുള്ളവർ പ്രതിസന്ധിയിലായി. അപ്പുറത്തുള്ള ബന്ധുക്കളെ കാണാൻ ഇനി പലർക്കും സാധിക്കില്ല. ഇന്ത്യയിലുള്ള പലരും വിവാഹം കഴിച്ചിരിക്കുന്നത് പാകിസ്ഥാനിലാണ്. അവിടെ നിന്നുവന്ന് വിവാഹം കഴിച്ചവരുമുണ്ട്. ഭർത്താവിന്റെയോ, ഭാര്യയുടെയോ വിസ റദ്ദായതോടെ പലരും ബുദ്ധിമുട്ടിലായി.

വിസ ലഭിച്ച പാക് പൗരൻമാർ നാളെ മടങ്ങണമെന്ന് ഇന്ത്യ ഉത്തരവിട്ടിട്ടുണ്ട്. ബന്ധുക്കളെ അട്ടാരി ഗേറ്റു വഴി അതിർത്തി കടത്താൻ എത്തുന്നവരുടെ തിരക്കാണ്. നിയന്ത്രണങ്ങൾ എത്ര നാൾ തുടരുമെന്നതിന്റെ അനിശ്ചിതത്വവും പേറിയാണ് അവർ ഉറ്റവരോട് വിടപറയുന്നത്.

പഹൽഗാം ആക്രമണത്തിന്റെ പേരിൽ ഇന്ത്യയും അതിന് മറുപടിയായി പാകിസ്ഥാനും നയതന്ത്ര ബന്ധത്തിൽ നിയന്ത്രണങ്ങൾ വരുത്തിയെങ്കിലും കർതാർപൂർ സാഹിബ് ഗുരുദ്വാര സന്ദർശനം തടമില്ലാതെ തുടരുന്നു. ഇവിടേക്കുള്ള കർതാർപൂർ ഇടനാഴി പാകിസ്ഥാൻ അടച്ചിട്ടില്ല.

തടസമില്ലാതെ ഗുരുദാസ്‌പൂർ തീർത്ഥാടനം

സിക്ക് മതസ്ഥാപകനായ ഗുരു നാനാക്കിന്റെ അന്ത്യവിശ്രമ സ്ഥലമാണ് കർതാർപൂർ ഗുരുദ്വാര ദർബാർ സാഹിബ്. ഇവിടേക്കുള്ള 4.7 കിലോമീറ്റർ നീളമുള്ള കർതാർപൂർ ഇടനാഴി വഴി ഇന്ത്യക്കാർക്ക് വിസയില്ലാതെ പാകിസ്ഥാനിലെത്താം. 2019 ലാണ് ഇടനാഴി പ്രവർത്തനക്ഷമമായത്.

വെ​ള്ളം​ ​കൊ​ടു​ക്കി​ല്ല

​പാ​കി​സ്ഥാ​ന് ​തു​ള്ളി​ ​വെ​ള്ളം​ ​കൊ​ടു​ക്കി​ല്ലെ​ന്ന് ​ഉ​റ​ച്ച​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കി​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ.​ ​സി​ന്ധു​ ​ന​ദീ​ജ​ല​ ​ക​രാ​ർ​ ​മ​ര​വി​പ്പി​ച്ച​തി​നു​ ​പി​ന്നാ​ലെ​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​ഇ​ന്ന​ലെ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​വി​ശ​ദ​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്‌​തു.​ ​
പാ​കി​സ്ഥാ​നി​ലേ​ക്ക് ​ഒ​രു​ ​തു​ള്ളി​ ​വെ​ള്ളം​ ​പോ​ലും​ ​പോ​കാ​ത്ത​ ​ത​ര​ത്തി​ൽ​ ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കാ​ൻ​ ​യോ​ഗ​ത്തി​ൽ​ ​ധാ​ര​ണ​യാ​യി.​ ​ഹ്ര​സ്വ​കാ​ല,​ ​ഇ​ട​ക്കാ​ല,​ ​ദീ​ർ​ഘ​കാ​ല​ ​പ​ദ്ധ​തി​ക​ൾ​ ​യോ​ഗ​ത്തി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്‌​തു​വെ​ന്ന് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​സി.​ആ​ർ.​ ​പാ​ട്ടീ​ൽ​ ​അ​റി​യി​ച്ചു.​ ​പാ​കി​സ്ഥാ​നി​ലേ​ക്ക് ​ഒ​ഴു​കു​ന്ന​ ​ന​ദി​ക​ളി​ലെ​ ​ചെ​ളി​ ​നീ​ക്കം​ ​ചെ​യ്‌​ത് ​വെ​ള്ളം​ ​വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​താ​ണ് ​ആ​ദ്യ​ന​ട​പ​ടി​യെ​ന്നും​ ​കേ​ന്ദ്രം​ ​പ്ര​ഖ്യാ​പി​ച്ചു.
അ​തേ​സ​മ​യം​ ​ജ​മ്മു​ ​കാ​ശ്‌​മീ​രി​ലെ​ ​ജ​ന​ത​യെ​ ​സം​ബ​ന്ധി​ച്ച് ​ഏ​റെ​ ​അ​ന്യാ​യ​മാ​യ​ ​ക​രാ​റാ​ണ് ​സി​ന്ധു​ ​ന​ദീ​ജ​ല​ ​ഉ​ട​മ്പ​ടി​യെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ഒ​മ​ർ​ ​അ​ബ്‌​ദു​ള്ള​ ​പ്ര​തി​ക​രി​ച്ചു.

സം​യ​മ​നം​ ​പാ​ലി​ക്ക​ണം​:​ ​യു.​എൻ

ഇ​ന്ത്യ​യും​ ​പാ​കി​സ്ഥാ​നും​ ​പ​രാ​മാ​വ​ധി​ ​സം​യ​മ​നം​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​യു​എ​ൻ​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ലി​ന്റെ​ ​വ​ക്താ​വ് ​സ്റ്റെ​ഫാ​ൻ​ ​ഡു​ജാ​റി​ക് ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​യു.​എ​ൻ​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​രാ​ഷ്‌​‌​ട്ര​ത്ത​ല​വ​ൻ​മാ​രു​മാ​യി​ ​നേ​രി​ട്ട് ​ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​വ​ള​രെ​ ​സൂ​ക്ഷ്മ​മാ​യി​ ​നി​രീ​ക്ഷി​ക്കു​ക​യാ​ണ്.​ ​സാ​ഹ​ച​ര്യം​ ​കൂ​ടു​ത​ൽ​ ​വ​ഷ​ളാ​കു​ന്നി​ല്ലെ​ന്ന് ​ഉ​റ​പ്പാ​ക്കാ​നും​ ​ഇ​ന്ത്യ​യും​ ​പാ​കി​സ്ഥാ​നും​ ​ത​മ്മി​ലു​ള്ള​ ​ഏ​തൊ​രു​ ​പ്ര​ശ്‌​ന​വും​ ​അ​ർ​ത്ഥ​വ​ത്താ​യ​ ​പ​ര​സ്പ​ര​ ​ഇ​ട​പെ​ട​ലി​ലൂ​ടെ​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​മാ​ണ് ​യു.​എ​ൻ​ ​ക​രു​തു​ന്ന​തെ​ന്നും​ ​ഡു​ജാ​റി​ക് ​പ​റ​ഞ്ഞു.

പാ​ക് ​പൗ​ര​ൻ​മാ​രെ
പു​റ​ത്താ​ക്ക​ണം

എ​ല്ലാ​ ​പാ​കി​സ്ഥാ​ൻ​ ​പൗ​ര​ന്മാ​രെ​യും​ ​ക​ണ്ടെ​ത്തി​ ​ഞാ​യ​റാ​ഴ്‌​ച​യ്‌​ക്കു​ള്ളി​ൽ​ ​നാ​ടു​ക​ട​ത്താ​ൻ​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യം​ ​സം​സ്ഥാ​ന​ങ്ങ​ളോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു.​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​എ​ല്ലാ​ ​മു​ഖ്യ​മ​ന്ത്രി​മാ​രെ​യും​ ​നേ​രി​ട്ടു​ ​വി​ളി​ച്ചാ​ണ് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത്.